Posts

മീനാക്ഷി (ഭാഗം -3) - Meenakshi Story

Image
മീനാക്ഷി (ഭാഗം - 3) -- --- --- --- --- --- ഇതേ സമയം വരുൺ ട്രെയിനുള്ളിൽ ഇരുന്ന് കൊണ്ട് വിളിച്ചു പറഞ്ഞു. "എടാ ജിജോ. ട്രെയിൻ ഇപ്പോൾ എടുക്കും. നീ വേഗം കേറി വാ... " "ഇപ്പോൾ വരാടാ" എന്നും പറഞ്ഞ് ഞാൻ മീനാക്ഷി പറയുന്നത് ശ്രദ്ധിച്ചു. സംഭവം എന്താണെന്ന് വെച്ചാൽ, അവൾ ട്രെയിന്റെ സ്റ്റെപ്പിലൂടെ അകത്തേക്ക് കേറാൻ നോക്കിയപ്പോൾ സാരി ചെരുപ്പിൽ കുരുങ്ങി സ്ലിപ്പായി. ആ വെപ്രാളത്തിൽ വലത് കാലിലെ ചെരുപ്പ് ഊരി പ്ലാറ്റ്ഫോമിന്റെ ഇടയിലൂടെ പാളത്തിലേക്ക് വീണ് പോയി. ഇത് കേട്ട ഞാൻ പ്ലാറ്റ്ഫോമിന്റെയും, ട്രെയിന്റെയും ഇടയിലെ ചെറിയ ഗ്യാപ്പിലേക്ക് നോക്കി. അവൾടെ കൂട്ടുകാരി മീനാക്ഷിയെ നോക്കി. മീനാക്ഷി എന്നെ നോക്കി. ഞാൻ വീണ്ടും മീനാക്ഷിയെ നോക്കി. പിന്നെ ആ നോട്ടക്കളി മതിയാക്കി മീനാക്ഷി പറഞ്ഞു തുടങ്ങി. "അച്ഛൻ ഇന്നെന്നെ തല്ലി കൊല്ലും. ഉറപ്പാ... കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ വേണ്ടി ഇന്നലെ പുതുതായി വാങ്ങി തന്നതാ... ഇതില്ലാതെ ചെന്നാൽ നല്ല ചീത്തയും കേൾക്കും". അവളുടെ വിഷമ അവസ്ഥ കണ്ട് കൂട്ടുകാരി ചെരുപ്പ് പോയ ഭാഗത്തേക്ക്‌ നോക്കിയിട്ട് ഒരു വഴി പറഞ്ഞു. " ഈ ട്രെയിൻ പോയിക്കഴിഞ്ഞിട്ട് അവിടെ കിടക്കുന്ന

മീനാക്ഷി (ഭാഗം - 2) - Meenakshi - Short Story

Image
മീനാക്ഷി (ഭാഗം - 2) -- --- --- --- --- --- ആലപ്പുഴ ഇൻസ്റ്റിട്യൂട്ടിലെ മൾട്ടിമീഡിയ ക്ലാസ്സും കഴിഞ്ഞ് വൈകുന്നേരം ഞാനും വരുണും കൂടി ഇരുമ്പ് പാലം കടന്ന് മെഡിക്കൽ ജംഗ്ഷൻ വഴി നടന്ന്  റെയിൽവേസ്റ്റേഷൻ പോകാനുള്ള സ്റ്റോപ്പിൽ ചെന്ന് പ്രൈവറ്റ് ബസ് കേറി പോകാറാണ് പതിവ്. റെയിൽവേ സ്റ്റേഷൻ എത്തും മുൻപ് ബസിലെ കണ്ടക്ടർ 'കടപ്പുറം' 'കടപ്പുറം' എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. നേരെയുള്ള വഴി വന്ന് ഈ കടപ്പുറം സ്റ്റോപ്പിന്റെ ഇടത്തൂടെ പോകുമ്പോൾ ആണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ എത്തുന്നത്. അതിന് മുൻപുള്ള കടപ്പുറം സ്റ്റോപ്പിൽ നിന്ന് ബസിലൂടെ നോക്കിയാൽ കടൽത്തീരം കാണാം. ചുമന്ന് തുടുത്ത സൂര്യനെ, ആകാശം മെല്ലെ, ആഴക്കടലിലെ വെള്ളം പുതപ്പിച്ച് ശാന്തനാക്കി കടലിലേക്ക് ഒളിപ്പിച്ചു വെക്കുന്ന ആ മനോഹര കാഴ്ച, വല്ലപ്പോഴും വൈകുന്നേരങ്ങളിൽ ഈ വഴി പോകുമ്പോൾ ചെറുതായി കാണാം. ഞാനും വരുണും കൂടി പല തവണ അങ്ങോട്ടേക്ക് പോകാൻ പ്ലാൻ ഇട്ടെങ്കിലും ഒന്നും നടന്നില്ല. ഒന്നുകിൽ അവധി ദിവസം ഇതിനായി വരണം. അല്ലേൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യണം. അത് രണ്ടും നടക്കാൻ സാധ്യത കുറവും. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ മുൻപിൽ കുറച്ചു മാറി

മീനാക്ഷി (ഭാഗം - 1) - Meenakshi - Short Story

Image
  മീനാക്ഷി (ഭാഗം - 1) --- --- --- --- --- --- 'മീനാക്ഷി' എന്നാണ് അവളുടെ പേര്. അവൾ എന്നെ വിളിക്കുന്നത് 'ജിജോ' എന്നാണ്. അന്നൊരിക്കൽ അവളെന്റെ ബുക്കിലെഴുതിയത് ഇപ്പോൾ വീണ്ടും ഓർമ്മ വന്നു. "മീനുജിജോ". ഇതിന് മുൻപ് ആ എഴുത്തും, ബുക്കും കണ്ടത് 'വിനു' എന്റെ ഭാര്യ ആ താള് കീറി കത്തിക്കുന്നതിന് മുൻപാണ്. വിനുവിന്റെ മൂന്ന് ദിവസത്തെ മൗനവും, പണി മുടക്കും, പിന്നെ എന്റെ നിരന്തര മാപ്പ് പറച്ചിലും കഴിഞ്ഞാണ് ആ സംഭവബഹുലമായ പിണക്കം ഒത്തു തീർപ്പായത്. എന്റെ കൂട്ടുകാരനായ "വരുൺ" പറഞ്ഞിട്ടാണ് അവനൊപ്പം ആലപ്പുഴയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ പഠിക്കാൻ പോകുന്നത്. 3ഡി അനിമേഷൻ പഠിച്ച് വലിയ ആനിമേറ്റർ ആകണമെന്നാണ് ആഗ്രഹം. ആലപ്പുഴ മെഡിക്കൽ ജംക്ഷൻ കഴിഞ്ഞുള്ള അയൺ ബ്രിഡ്ജിന് അടുത്തുള്ള ക്രിസ്റ്റിൻഫോടെക് ഇൽ ആണ് ആ കോഴ്സ് പഠിക്കുന്നത്. വരുൺ നേരത്തെ മൾട്ടിമീഡിയക്ക് അവിടെ ചേർന്നതാണ്. രാവിലെ ഞാനും വരുണും കൂടി സൈക്കിളിൽ കായംകുളം റെയിൽവേസ്റ്റേഷനിൽ ചെന്നിട്ട് സൈക്കിൾ പാർക്കിങ്ങിൽ വെച്ചിട്ട് കായംകുളം - എറണാകുളം പാസ്സഞ്ചറിനാണ് ആലപ്പുഴ പോകുന്നത്. രാവിലെയും വൈകിട്ടത്തെയും ഉള്ള ആ സൈക്കിൾ യാത്ര

രാവിലെ നടന്നത് - Ravile Nadannathu (ട്രിപ്പിന്റെ കഥകൾ - 02)

Image
ട്രിപ്പ് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി ചങ്കിന്റെ എറണാകുളം റൂമിലെത്തി. നാട്ടിൽ പറഞ്ഞേക്കുന്നത് ഗോവക്ക് സോളോ ട്രിപ്പ്‌ പോകുവാണെന്നാണ്. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് ചങ്കിന്റെ താമസം. പോകാനും വരാനും വീടിന്റെ വെളിയിൽ നിന്ന് മുകളിലെ നിലയിലേക്ക് ഗോവണിപ്പടി സെറ്റ് ചെയ്തിട്ടുണ്ട്. ചങ്ക് ഒരു ഐ. റ്റി. കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു കല്യാണം കഴിക്കാനുള്ള തത്രപ്പാടിലാണ്. ട്രിപ്പിന് ആ താമസവും സെറ്റപ്പും ഒക്കെ നന്നേ പിടിച്ചു. ഇന്റർവ്യൂ ആണെന്ന് പറഞ്ഞു കുറച്ച് ദിവസം ഇവിടെ കൂടണം. അവിടെ നിക്കാനുള്ള മെയിൻ കാരണം, റൂമിൽ നിന്ന് ഇറങ്ങി നോക്കുമ്പോൾ തന്നെ കുറച്ച് മാറി ബസ് സ്റ്റോപ്പ്‌ കാണാം. രാവിലെ സ്ഥിരം വരുന്ന രണ്ട് ഗേൾസിനെ ട്രിപ്പ്‌ ഓട്ടോട്യൂൺ ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെറിയ നോട്ടങ്ങളൊക്കെ തിരിച്ചു കിട്ടുന്നുണ്ട്. ട്രിപ്പിന് ട്രിപ്പ്‌ മൂഡായി. ഒരു ദിവസം രാവിലെ ചങ്ക് ജോലിക്ക് പോയിക്കഴിഞ്ഞു ട്രിപ്പ്‌ ഓട്ടോട്യൂണിൽ മുഴുകി നിൽക്കുമ്പോൾ റൂമിനുള്ളിൽ ഒരു ആളനക്കം. ചെന്ന് നോക്കുമ്പോൾ ഒരുത്തൻ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്നു. ട്രിപ്പ്‌ കലിപ്പായി "ആരാടാ... എന്താടാ..." കുറച്ച് തെറിയു

ജീവിതം ഒരു സ്വപ്നം - Jeevitham oru swapnam

Image
  അങ്ങ് ദൂരെ ദൂരെ വേറെയേതോ ഒരു ലോകത്ത്, ഉറങ്ങിക്കിടന്ന് കാണുന്ന വെറും സ്വപ്നമാണ്, ഇപ്പോൾ ജീവിക്കുന്ന ഈ കുഞ്ഞു ജീവിതം...

ഏറ്റവും ചെറിയ കഥ - A smallest story

Image
 

ഒൻപത് മണിക്ക് നടന്നത് - Onpathu manikku nadannathu

Image
ഒൻപത് മണിയാകാൻ ഇനി അര മണിക്കൂർ കൂടി. ഇന്ന് ഒഴിവാക്കാമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാ. വൈകുന്നേരം വരെ കുഴപ്പമില്ലാരുന്നു. ഈ അവസാന സമയത്ത് ഇതൊരു വല്ലാത്ത തോന്നലായിപ്പോയി. ഒന്നൂടെ ആലോചിച്ചിട്ട് പെട്ടെന്നു തന്നെ റെഡി ആയി. ബൈക്കെടുത്ത് ഹെഡ് ലൈറ്റ് ഒക്കെ ഇട്ട് റോഡിലേക്കിറക്കിയപ്പോൾ തന്നെ ബൈക്ക് ഓഫായി. കുറച്ച് കൂടുതൽ കിക്ക് അടിച്ചപ്പോളാണ് വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ആയത്. വഴിക്ക് വെച്ച് ട്രിപ്പിനെ കണ്ടു. കാണാത്ത ഭാവത്തിൽ പോകാമെന്നു കരുതിയെങ്കിലും ട്രിപ്പ് ബൈക്കിന് കുറുകെ ചാടി. പെട്ടെന്ന് ബ്രേക്ക് പിടിച്ചു വണ്ടി നിർത്തി. ട്രിപ്പ്, ഹാൻഡിലിൽ പിടിത്തമിട്ടിട്ട് 'അടുത്ത ആഴ്ച വാരണാസി പോകാം. ട്രെയിന് പോയി ചെന്നൈ ഇറങ്ങി അവിടുന്ന് ഫ്ലൈറ്റിന് പോകാം. കാശും ലാഭം, പൈസയും ലാഭം. ഒരാഴ്ച കൊണ്ട്, അവിടെ പോയി കറങ്ങി വരാം' എങ്ങനുണ്ട് ട്രിപ്പിന്റെ പുതിയ ട്രിപ്പ്, എന്ന ഭാവത്തിൽ നിക്കുന്ന ട്രിപ്പിനെ നോക്കിക്കൊണ്ട്, ബൈക്ക് ഓണാക്കി സൈഡിലേക്ക് നീക്കി 'ഉഗ്രൻ ട്രിപ്പ്‌... പ്ലാൻ ചെയ്തോ ട്രിപ്പേ... സൂപ്പറാക്കാം...' എന്നും പറഞ്ഞ് അവിടെ നിന്നും പാഞ്ഞു. "പ്ലാനിങ് മാത്രമേ ഉള്ളൂ ഈ ട്രിപ്പ്‌ രാഹുലിന്. കഴിഞ്ഞ